വകുപ്പ് മേധാവി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി പരാതി

കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ് മേധാവി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി പരാതി.ഗണിത ശാസ്ത്ര വകുപ്പ് മേധാവിയ്ക്കെതിരെ മൂന്ന് വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഊമക്കത്തിലൂടെ വിദ്യാര്‍ത്ഥിനികള്‍ വിവരം വൈസ് ചാന്‍സിലറെ അറിയിച്ചെങ്കിലും വൈസ് ചാന്‍സില്‍ ഈ കത്ത് അവഗണിച്ചു. വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി ഗവര്‍ണ്ണറേയും വിദ്യാഭ്യാസ മന്ത്രിയേയും അറിയിച്ചു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY