വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

electricity load shedding today for 15 minutes

വടക്കൻ ജില്ലകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രസരണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം അരീക്കോട് 400 കെ.വി സബ് സ്റ്റേഷനിൽ 315 എം വി എ യുടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു.
ഇതിന്റെ ഭാഗമായി അരീക്കോട് സബ് സ്റ്റേഷനിൽ നാളെ 6.2.17 ന് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ അറ്റകുറ്റപ്പണി നടക്കുന്നു.
ഇക്കാരണത്താൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും പാലക്കാട് ജില്ലയിലെ ഷൊറണൂർ ഭാഗത്തും നാളെ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്.

NO COMMENTS

LEAVE A REPLY