പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണം

pulsar suni

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് പൊലീസ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് സുനി വ്യത്യസ്ത മൊഴികള്‍ നല്‍കുന്ന സാഹചര്യത്തിലാണ് പൊലീസ് നുണപരിശോധനക്ക് കോടതിയുടെ അനുമതി തേടിയത്.
ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം ഈ കാര്യം അറിയിച്ചത്. എന്നാല്‍ സുനിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പറ്റില്ല എന്ന നിലപാടിലാണ് അഭിഭാഷകന്‍.

NO COMMENTS

LEAVE A REPLY