ധനുഷ് മയക്കുമരുക്ക് നല്‍കി ബലാത്സംഗം ചെയ്തതായി ഗായിക

നടന്‍ ധനുഷ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണവുമായി ഗായിക സുചിത്രാ കാര്‍ത്തിക് രംഗത്ത്. കഴിഞ്ഞ ദിവസം ധനുഷിന്റെ അടക്കം സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര ട്വീറ്റ് ചെയ്തിരുന്നു. ധനുഷും സംഗീതസംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സുചിത്രയുടെ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞയാഴ്ച ഒരു പാര്‍ട്ടിക്ക് പോയപ്പോഴായിരുന്നു സംഭവമെന്നും താന്‍ കുടിച്ച മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത ശേഷം തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നുമാണ് സുചിത്രയുടെ ട്വീറ്റ്. സംഭവത്തിന് പിറ്റേ ദിവസം പരിക്ക് പറ്റിയ കൈയ്യുടെ ചിത്രം സുചിത്ര പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ധനുഷിനൊപ്പമുള്ള ചിലര്‍ ആക്രമിച്ചു എന്നായിരുന്നു പോസ്റ്റ്. പരിക്ക് പറ്റിയ കൈയ്യുടെ ചിത്രവും അന്ന് സുചിത്ര പോസ്റ്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY