ജയലളിതയുടെ ചികിത്സാ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറി

Jayalalitha

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങൾ എയിംസ് ആശുപത്രി സംസ്ഥാന സർക്കാരിന് കൈമാറി. ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടർമാർ നടത്തിയ വിലയിരുത്തലുകൾ അടങ്ങുന്നതാണ് റിപ്പോർട്ട്. ജയലളിതയുടെ മരണത്തിൽ ദുരൂഹതകൾ ആരോപിക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ കൈമാറുന്നത്. എയിംസ് ഡെപ്യൂട്ടി ഡയറക്ടർ വി ശ്രീനിവാസ് ഇതുമായി ബന്ധപ്പെട്ട രേഖകൾ പ്രിൻസിപ്പൽ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണൻ നൽകി

NO COMMENTS

LEAVE A REPLY