പിണറായിക്കെതിരെ ഭീഷണി; നിയമസഭ പ്രമേയം പാസ്സാക്കി

pinarayi pinarayi vijayan justifies not attending jacob thomas book launch

മുഖ്യമന്ത്രിക്കെതിരായ ആര്‍എസ്എസ് നേതാവിന്റെ വധഭീഷണിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കി. മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് മുഖ്യമന്ത്രിക്കെതിരെ നടത്തിയ കൊലവിളിക്കെതിരെ കേരളനിയമസഭ പ്രമേയം പാസ്സാക്കി. മന്ത്രി എകെ ബാലനാണ് പ്രമേയം അവതരിപ്പിച്ചത്. ഐക്യകണ്‌ഠേനയാണ് നിയമസഭ പ്രമേയം പാസ്സാക്കിയത്.

ചന്ദ്രാവത്തിനെതിരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതെന്ന് പ്രമേയം ചൂണ്ടികാട്ടി. ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കേരളത്തില്‍ ആര്‍എസ്സുഎസ്സുകാര്‍ കൊല്ലപ്പെടുന്നതിന് പ്രതികാരമായി മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്നായിരുന്നു ആര്‍എസ്എസ് നേതാവിന്റെ ആഹ്വാനം. വിവാദമായതോടെ ചന്ദ്രാവത്ത് പ്രസ്താവന പിന്‍വലിച്ചിരുന്നു.

NO COMMENTS

LEAVE A REPLY