ബാബറി മസ്ജിദ് കേസ്: അദ്വാനിയടക്കമുള്ളവർ വിചാരണ നേരിടേണ്ടി വരും

babri masjid those including advani should face trial babari masjid case sc to produce verdict today sc to produce verdict in babri masjid conspiracy case today babri case trial begins babri masjid case court summons uma bharati advani

ബാബറി മസ്ജിദ് ഗൂഢാലോചന കേസിൽ നിന്ന് ബി.ജെ.പി മുൻ ദേശീയ അധ്യക്ഷൻ എൽ.കെ അദ്വാനിയെയും മറ്റുള്ളവരെയും സാങ്കേതികതയുടെ പേരിൽ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി നടപടി ശരിവെച്ച ഹൈകോടതിക്കെതിരെ അന്വേഷണ ഏജൻസിയായ സി.ബി.ഐ നൽകിയ അപ്പീലിലാണ് കോടതി പരാമർശം. മാർച്ച് 22നാണ് അദ്വാനി അടക്കമുള്ളവർക്കെതിരായ കേസിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുക. കേസിൽ പ്രതി ചേർക്കപ്പെട്ടാൽ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടേണ്ടിവരും.

1992 ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. ഈ സംഭവത്തിൽ മസ്ജിദ് തകർത്ത കർസേവകർക്കെതിരെയും ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അദ്വാനി അടക്കം 20 പേർക്കെതിരെയും രണ്ട് കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തത്.

babri masjid those including advani should face trial

NO COMMENTS

LEAVE A REPLY