യുഡിഎഫ് സർക്കാരിനെതിരെ സിഎജി

cag against udf govt

യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകളിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സിഐജി റിപ്പോർട്ട്. മെത്രാൻ കായൽ, കടമക്കുടിയിലെ മെഡിസിറ്റി പദ്ധതി, ഹരിപ്പാട് മെഡിക്കൽ കോളേജിനായി നടത്തിയ സ്ഥലമേറ്റെടുക്കൽ, കോട്ടയം ഇടനാഴി, കോട്ടയം മെഡിസിറ്റി ഹബ് തുടങ്ങിയ പദ്ധതികൾക്ക് ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ 2008ലെ നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ലംഘനം നടന്നെന്നാണ് സിഎജി ചൂണ്ടിക്കാട്ടിയത്.

ദേശീയപാതയുടെ സമീപത്ത് ബാറുകൾക്കോ ബിയർ പാർലറുകൾക്കോ അനുമതി നൽകരുതെന്ന് 2013ൽ കേന്ദ്ര നിർദേശമുണ്ടായിരുന്നെങ്കിലും അത് ലംഘിച്ചുകൊണ്ട് സർക്കാർ പത്ത് ബിയർ പാർലറുകൾക്ക് അനുമതി നൽകുകയായിരുന്നുവെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.റിപ്പോർട്ട് സിഎജി നിയമസഭയിൽ വച്ചു.

NO COMMENTS

LEAVE A REPLY