മോഹൻലാൽ മികച്ച നടൻ, നയൻതാര മികച്ച നടി

lal - nayans

ഈ വർഷത്തെ ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മോഹൻലാലിനെയും മികച്ച നടിയായി നയൻതാരയെയും തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം റെക്കോർഡ് കളക്ഷൻ നേടിയ പുലിമുരുകൻ, ഒപ്പം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹൻലാലിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. പുതിയ നിയമം എന്ന ചിത്രത്തിൽ വാസുകി എന്ന കഥകളി കലാകാരിയായെ മനോഹരമാക്കിയതിനാണ് നയൻതാരയെ മികച്ച നടിയായി തെരഞ്ഞെടുത്തത്. പ്രിയദർശൻ ആണ് മികച്ച സംവിധായകൻ(ചിത്രം ഒപ്പം)

NO COMMENTS

LEAVE A REPLY