ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക ഇന്ത്യ-പാക് അതിർത്തിയിൽ

highest national flag at india pak border

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക ഇന്ത്യപാക് അതിർത്തിയിൽ അമൃത്സറിനു സമീപം അത്താരിയിൽ സ്ഥാപിച്ചു. പാകിസ്താനിലെ ലാഹോറിൽനിന്നുവരെ കാണാവുന്നത്ര ഉയരത്തിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്. 120 അടി നീളവും 80 അടി വീതിയുമുള്ള ത്രിവർണ പതാക 360 അടി ഉയരമുള്ള കൊടിമരത്തിനു മുകളിലാണ്
സ്ഥാപിച്ചിരിക്കുന്നത്.

ഇത്രയും ഉയരത്തിൽ ശക്തമായ കാറ്റിനെ പ്രതിരോധിക്കും വിധത്തിലാണ് പതാക നിർമിച്ചിരിക്കുന്നതുന്നത്. പാരച്യൂട്ട് നിർമിക്കുന്ന വസ്തു ഉപയോഗിച്ചാണ് 100 കിലോഗ്രാമോളം ഭാരമുള്ള ഈ പതാക നിർമിച്ചിരിക്കുന്നത്. ഡൽഹിയിലെ കുത്തബ്മിനാറിനേക്കാൾ ഉയരമുള്ള കൊടിമരത്തിന് 55 ടൺ ഭാരമുണ്ട്.

എന്നാൽ, അതിർത്തിയിൽ പതാക സ്ഥാപിച്ചതിനെതിരെ പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്. അതിർത്തി കടന്ന് പാകിസ്താനിൽ നിരീക്ഷണം നടത്തുന്നതിന് ഉയരമേറിയ ഈ കൊടിമരം ഇന്ത്യ ഉപയോഗിക്കുമെന്നാണ് പാകിസ്താൻ ഭയക്കുന്നത്.

highest national flag at india pak border

NO COMMENTS

LEAVE A REPLY