ഐഎൻഎസ് വിരാടിന് ഇന്ന് വിട..

നാവികസേനയുടെ അഭിമാനമായ ഐഎന്‍എസ് വിരാട് ഇന്നു വിടവാങ്ങും. വിട വാങ്ങുന്നത് പ്രവര്‍ത്തനക്ഷമമായ ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ദക്കപ്പല്‍ എന്ന ഗിന്നസ് റെക്കോഡുമായാണ്.
55 വര്‍ഷമായി സേവനരംഗത്തുള്ള കപ്പലിന്റെ ആദ്യ പേര് എച്ച്എംഎസ് ഹെര്‍മിസ് എന്നായിരുന്നു. 1987 ലാണ് ഐഎന്‍എസ് വിരാട് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായത്, തുടര്‍ന്ന് ഐഎന്‍എസ് വിരാട് എന്ന പേര് നല്‍കുകയായിരുന്നു. 227 മീറ്റര്‍ നീളമുള്ള കപ്പലില്‍ 150 ഓഫീസര്‍മാരും 1500 നാവികരുമാണ് സേവനമനുഷ്ടിച്ചിരുന്നത്.

ഡീകമ്മീഷനിങ്ങിന്റെ ഭാഗമിയി ഇന്ന് മുംബെയില്‍ നടക്കുന്ന ചടങ്ങില്‍ കപ്പലില്‍ ഇതുവരെ സേവനമനുഷ്ടിച്ച മേഢാവികള്‍ പങ്കെടുക്കും. 4 മാസത്തിനകം കപ്പല്‍ സ്വന്തമാക്കാന്‍ ആരുമെത്തിയില്ലെങ്കില്‍ പൊളിച്ചു മാറ്റാനാണ് നാവികസേനയുടെ തിരുമാനം.

NO COMMENTS

LEAVE A REPLY