കലാഭവൻ മണിയുടെ മരണം ഒരു വർഷം പിന്നിടുമ്പോൾ

0
34
kalabhavan mani

കലാഭവന്‍ മണിയുടെ മരണത്തിലെ അന്വേഷണ പുരോഗതി സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. തുടരന്വേഷണത്തിനായി സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടിരുന്നുവെങ്കിലും സിബിഐ കേസ് ഏറ്റെടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേസിലെ പുരോഗതി ആവശ്യപ്പെട്ട് കോടതി തന്നെ സര്‍ക്കാരിനെ സമീപിച്ചത്. നേരത്തെ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കേസില്‍ ആക്ഷേപം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കലാഭവന്‍ മണി മരണത്തിന് കീഴടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോഴും സഹോദരനും ബന്ധുക്കളും ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. അന്വേഷണമെന്ന വഴിപാട് പ്രക്രിയയിലൂടെ കേരള പോലീസ് കൈകഴുകിയപ്പോള്‍, നീതി കിട്ടാതെ മണിയുടെ ഈ ഓര്‍മ്മദിവസത്തില്‍ സഹോദരനും ബന്ധുക്കളും അനിശ്ചിതകാല നിരാഹാരത്തിലാണ്. പ്രിയനടന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി മണിക്ക് എന്നെന്നും പ്രിയപ്പെട്ട ചാലക്കുടിയിലെ നാട്ടുകാരുമുണ്ട്.

സിബിഐ അന്വേഷണമെന്ന ആവശ്യം നടപ്പിലാക്കുന്നവരെ നിരാഹാരം തുടരാനുള്ള തീരുമാനത്തിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് കേസിലെ അന്വേഷണ പുരോഗതി ആവശ്യപ്പെട്ടത്. കേസിലെ അന്വേഷണം ഏറെക്കുറെ അവസാനിപ്പിച്ച കേരള പോലീസിന് മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ സ്വാഭാവിക മരണമോ എന്നു വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല. കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ചാലക്കുടിയിലെ അവധിക്കാല കേന്ദ്രമായ പാടിയില്‍ മണിക്കൊപ്പം രാത്രി ആഘോഷത്തിനുണ്ടായി രുന്ന സുഹൃത്തുക്കളെയും സഹായികളെയും നിരവധി തവണ നുണപരിശോധനകള്‍ ക്കടക്കം വിധേയരാക്കിയിട്ടും കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു സൂചനകളും പോലീസിന് കണ്ടെത്താനായില്ല.

കാക്കനാട്ടെ ഫോറന്‍സിക് ലാബിലെ കണ്ടത്തലില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു എന്നാല്‍ വിശദപരിശോധനകള്‍ക്കായി ഹൈദ്രാബാദിലേക്കയച്ച പ്പോള്‍ ഫലം മറിച്ചായിരുന്നു. തുടര്‍ന്നുള്ള അന്വേഷണ സംഘത്തെ സഹായിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചെങ്കിലും ഒരു പുരോഗതിയുമു ണ്ടായില്ല. അന്വേഷണം വഴിമുട്ടിയതോടെ കേസില്‍ തുടര്‍നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് ഇപ്പോള്‍ ഹൈക്കോടതി രംഗത്തെത്തിയത്.

കേരള പോലീസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേസില്‍ ഇതുവരെ തുടര്‍ന്നു വന്ന മൗനത്തിന് സര്‍ക്കാര്‍ വിരാമമിട്ടിരിക്കുകയാണ്. കേസ് സിബിഐക്ക് വിട്ട് കൊണ്ടുള്ള് ഉത്തരവിട്ടു എന്നതില്‍ കവിഞ്ഞ് ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിരുന്നില്ല. ഒടുക്കം ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതോടെ സിനിമാക്കഥ പോലെ അവശേഷിക്കുമായിരുന്ന കലാഭവന്‍ മണിയുടെ മരണത്തിന് ഇനിയൊരു ഉത്തരമാവുമെന്ന് പ്രതീക്ഷിക്കാം.

NO COMMENTS

LEAVE A REPLY