അവിവിവാഹിതനായ കരൺജോഹറിന് ഇരട്ടക്കുട്ടികൾ

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന് ഇരട്ടക്കുട്ടികൾ. അവിവിവാഹിതനായ കരൺ ജോഹർ വാടക ഗർഭപാത്രത്തിന്റെ സഹായത്തോടെയാണ് ഇരട്ടക്കുട്ടികളുടെ അച്ഛനായത്. ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ജനിച്ചിരിക്കുന്നത്. യാഷ് ജൂഹി, ജോഹർ എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് കരൺ നൽകിയിരിക്കുന്ന പേര്.

ഫെബ്രുവരി ഏഴിനാണ് കുഞ്ഞുങ്ങൾ ജനിച്ചതെന്നാണ് സൂചന. അന്ധേരിയിലെ മസ്രാണി ആശുപത്രിയിലായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. സ്വന്തം ആത്മകഥയായ ആൻ അൺസ്യൂട്ടബിൾ ബോയി എന്ന പുസ്തകത്തിൽ കരൺ അച്ഛനാകാനുള്ള ആഗ്രഹം പുറം ലോകത്തെ അറിയിച്ചിരുന്നു. ആരുടെ ഗർഭപാത്രമാണ് വാടകയ്ക്ക് എടുത്തതെന്ന് പരസ്യപ്പെടുത്തിയിട്ടില്ല

NO COMMENTS

LEAVE A REPLY