എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

mv-jayarajan

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജൻ ചുമതലയേറ്റു. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായ എം.വി. ജയരാജൻ രണ്ടു തവണ കണ്ണൂർ ജില്ലയിലെ എടക്കാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എ ആയിട്ടുണ്ട്. വൈദ്യുതി ബോർഡ് അനൗദ്യോഗിക അംഗമായും, പരിയാരം മെഡിക്കൽ കോളേജ് ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

NO COMMENTS

LEAVE A REPLY