മുംബൈ ഭീകരാക്രമണം; പിന്നിൽ പാക്ക് ഭീകര സംഘടനയെന്ന് മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

pak organization against mumbai terror attack

മുംബൈ ഭീകരാക്രമണം നടത്തിയതിന് പിന്നിൽ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണെന്ന് പാക്കിസ്ഥാൻ മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഹമ്മദ് അലി ദുർറാനി. ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആന്റ് അനാലിസിസ് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈ ഭീകരാക്രമണത്തിൽ പാക് സർക്കാറിന് യാതൊരു പങ്കുമില്ലെന്നും ലഷ്‌കറെ ത്വയ്യിബയുടെ സ്ഥാപകൻ ഹാഫിസ് സഈദ് യാതൊരു ഉപകാരവുമില്ലാത്തയാളാ ണെന്നും പാകിസ്താൻ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ദുർറാനി പറഞ്ഞു. ആക്രമണത്തിലെ പ്രതി അജ്മൽ അമീർ കസബ് പാകിസ്താൻ സ്വദേശിയാ ണെന്ന് മാധ്യമങ്ങളിൽ വെളിപ്പെടുത്തിയതിന് പിന്നാലെ ദുർറാനിയെ ദേശീയ സുരക്ഷ ഉപദേശക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

NO COMMENTS

LEAVE A REPLY