‘ പ്രണയത്തിന്റെ രാജകുമാരി’ക്കെതിരെ അബ്ദുൽ സമദ് സമദാനി

samdani against the love queen of malabara

എഴുത്തുകാരി കമല സുരയ്യയെ കുറിച്ചുള്ള ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പുസ്തകത്തിനെതിരെ എം.പി അബ്ദുൽ സമദ് സമദാനി. ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സമദാനി പ്രസാധകനായ കൃഷ്ണദാസിന് വക്കീൽ നോട്ടീസ് അയച്ചു. പുസ്തകം പിൻവലിക്കണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ്?സമദാനി ആവശ്യപ്പെട്ടിരിക്കുന്നത്.

പുസ്തകത്തിലെ ഒരധ്യായത്തിൽ സാദിഖ് അലി എന്ന മുസ്‌ലിം ലീഗ് എം.എൽ.എക്ക് കമലാ സുരയ്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. സാദിഖ് അലിയാണ് കമലാസുരയ്യയുടെ മതംമാറ്റത്തിന് കാരണമാതെന്നും വാഗ്മിയായ അദ്ദേഹത്തോടൊരുമിച്ച് ജീവിക്കാൻ സുരയ്യ ആഗ്രഹിച്ചതായും പുസ്?തകത്തിലുണ്ട്. എന്നാൽ സാദിഖ് അലി എന്ന പേരിൽ മുസ്?ലിം ലീഗ് എം.എൽ.എ ഉണ്ടായിട്ടില്ലെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്? അതെന്നും സമദാനി വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.

samdani against the love queen of malabara

NO COMMENTS

LEAVE A REPLY