തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ വീണ്ടും അപകടം; രണ്ട് മരണം

jellikettu harji denied

തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിനിടെ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ജെല്ലിക്കെട്ട് കാണാനെത്തിയ വാസിം അക്രം, എം വെള്ളൈസ്വാമി എന്നിവരാണ് മരിച്ചത്.  അണ്ണവാസല്‍ ജില്ലയിലെ എല്ലൈപട്ടി തിരുവാപ്പുരിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രമൈതാനത്ത് നടന്ന ജല്ലിക്കട്ടിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY