വനിതാ ദിനത്തില്‍ ശ്രീജിത്തിനായി നിരാഹാരമിരുന്ന് മാല ടി പാര്‍വതി

സഹോദരന്റെ കസ്റ്റഡിമരണത്തില്‍ പ്രതിഷേധിച്ച് നിരാഹാരമിരിക്കുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടിയും സാമൂഹിക പ്രവര്‍ത്തകയുമായി മാല ടി പാര്‍വതി ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് നിരാഹാരമിരിക്കുന്നു. ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് മാല ഇക്കാര്യം അറിയിച്ചത്.
ലോ കോളേജ് സമരം വിജയിപ്പിച്ച എല്ലാവരേയും മാല ഇങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്.
453ദിവസമായി സത്യാഗ്രഹവും മുപ്പത്തിയഞ്ച് ദിവസമായി നിരാഹരവും ഇരിക്കുകയാണ് ശ്രീജിത്ത്.

ഫയല്‍ ഫോട്ടോ
ഫയല്‍ ഫോട്ടോ

2014 മെയ് 19നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 21ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച ശ്രീജീവ് മരണപ്പെടുകയും ചെയ്തു. വിഷം അകത്ത് ചെന്ന് നിലയിലാണ് ശ്രീജിവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മൃതദേഹത്തില്‍ മാരകമായി അടിയേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നെന്ന് ശ്രീജിത്ത് പറയുന്നു.
10ലക്ഷം രൂപ കുറ്റക്കാരില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് കംപ്ലയിന്റ്സ് അതോറിറ്റി ഉത്തരവ് ഇട്ടെങ്കിലും, എന്നാല്‍ ഡിജിപി ഇതേ വരെ ഇതില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. നീതിയ്ക്കും പോലീസിന്റെ മൂന്നാം മുറയ്ക്കും എതിരെയാണ് തന്റെ പോരാട്ടമെന്ന് ശ്രീജിത്ത് പറയുന്നു.

NO COMMENTS

LEAVE A REPLY