വയനാട് ജനപ്രതിനിധിയ്ക്ക് തട്ടമിട്ടതിന് ഗുജറാത്തില്‍ വിലക്ക്

തട്ടമിട്ടതിന് വയനാട് മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റിനെ ഗുജറാത്തില്‍ വിലക്കിയതായി പരാതി. പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാനത്തിനെയാണ് വിലക്കിയത്. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുക്കനെത്തിയതാണ് ഷഹര്‍ബാനത്ത്.
വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വച്ഛ് ഭാരത് ശക്തി എന്ന ക്യാമ്പാണിത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഈ പരിപാടിയില്‍ കറുത്ത തട്ടം ഇട്ട് പങ്കെടുക്കാനാകില്ലെന്നാണ് സംഘാടകര്‍ അറിയിച്ചത്.

NO COMMENTS

LEAVE A REPLY