സൽമാൻ ഖാൻ സ്മാർട്ട്‌ഫോൺ നിർമ്മാണ കമ്പനി തുടങ്ങുന്നു

salman khan

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ സ്മാർട്ട്‌ഫോൺ നിർമാണ കമ്പനി ആരംഭിക്കുന്നു. സൽമാന്റെ തന്നെ സിനിമകൾ നിർമിച്ച നിർമാതാക്കളുടെ സഹകരണത്തോട് കൂടിയാണ് കമ്പനി ആരംഭിക്കുക. എങ്കിലും കമ്പനിയിലെ ഭൂരിപക്ഷം ഓഹരികളും സൽമാന്റെ കൈവശമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബീയിങ് ഹ്യൂമൻ എന്ന പേരിൽ നിലവിൽ വസ്ത്രനിർമാണ കമ്പനി സൽമാൻ ഖാൻ നടത്തുന്നുണ്ട്. ബീയിങ് സ്മാർട്ട് എന്ന പേരിലാവും സൽമാൻ പുതിയ മൊബൈൽ ഫോൺ കമ്പനി ആരംഭിക്കുക. ഇതിനുള്ള ആദ്യ പടിയായി സാംസങ്ങ്, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കമ്പനിയുടെ ഓപ്പറേഷൻ മാനേജ്‌മെൻറ് ടീം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സൽമാൻ.

being smart salman khan new smartphone company

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews