ഫാ. ടോം ഉഴുന്നാലിനെ കുറിച്ച് വിവരങ്ങൾ ഒന്നുമില്ലെന്ന് കേന്ദ്രം

fr tom uzhunnalil

യെമനിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ഫാദർ ടോം ഉഴുന്നാലിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഫാദർ ജീവിച്ചിരിപ്പുണ്ടോ എന്നത് വ്യക്തമല്ല. ദുഃഖകരമായ വാർത്തകൾ ഒന്നും ലഭിച്ചില്ലെന്നേ പറയാനാകൂ എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. 2016 മാർച്ച് നാലിന് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാദറിനെ രക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY