ഫ്ളവേഴ്സ് ഗള്‍ഫ് ഫിലിം അവാര്‍ഡ്സ് നാളെ അബുദാബിയില്‍

ഫ്ളവേഴ്സ് ചാനല്‍ സംഘടിപ്പിക്കുന്ന ഗള്‍ഫ് ഫിലിം അവാര്‍ഡ്സ് നാളെ അബുദാബിയില്‍ നടക്കും. വൈകിട്ട് 6.30ന് അബുദാബി ആര്‍മ്ഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബിലാണ് പുരസ്കാര ചടങ്ങുകള്‍ നടക്കുന്നത്. മലയാള ചലച്ചിത്ര മേഖലയിലെ മികച്ച സിനിമയ്ക്കും താരങ്ങള്‍ക്കും പുരസ്കാരം നല്‍കുന്നതിനോടൊപ്പം സിനിമാ മേഖലയിലെ പ്രവര്‍ത്തകരേയും ചടങ്ങില്‍ ആദരിക്കും.

മോഹന്‍ലാല്‍, ജയറാം, മഞ്ജുവാര്യര്‍, സുരാജ് വെഞ്ഞാറംമ്മൂട്, രമേശ് പിഷാരടി, ധര്‍മ്മജന്‍, നാദിര്‍ഷ, ഷംനാ കാസിം, സാജു നവോദയ, ആര്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തും. ചലച്ചിത്ര താരങ്ങളുടെ കലാപരിപാടികളും ഒപ്പം നടക്കും.

NO COMMENTS

LEAVE A REPLY