ചിള്‍ഡ്രന്‍സ് ഹോമില്‍ അഗ്നിബാധ: 21കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഗ്വാട്ടിമാലയില്‍ ചില്‍ഡ്രന്‍സ് ഹോമിലുണ്ടായ അഗ്നിബാധയില്‍ 21 കുട്ടികള്‍ മരിച്ചു. അപകടത്തില്‍ 25 ലേറെ പരിക്കേറ്റു. സാന്‍ഹോസയിലെ വെര്‍ജിന്‍ ഡി ലാ അസുന്‍സിയോന്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് ദുരന്തമുണ്ടായത്.
ഗാര്‍ഹിക പീഡനത്തിനിരയായ കുട്ടികളുടെയും തെരുവില്‍ അലയുന്ന കുട്ടികളെയും പാര്‍പ്പിക്കുന്ന ഷെല്‍ട്ടര്‍ ഹോമാണിത്. ഭക്ഷണവും പരിചരണവും മോശമായതിനെ തുടര്‍ന്ന് കുട്ടികള്‍ പ്രതിഷേധത്തിലായിരുന്നു. കുട്ടികള്‍ തന്നെ തീയിട്ടതാണെന്നാണ് സൂചന. തീപിടുത്തത്തിനു പിന്നാലെ 60 കുട്ടികള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടികളെ ഗ്വാട്ടിമാല സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .

NO COMMENTS

LEAVE A REPLY