ലാവലിന് കരാർ നൽകിയതിൽ പ്രഥമ ദൃഷ്ട്യ ചട്ടലംഘനം നടന്നുവെന്ന് സിബിഐ

lavlin case today

ലാവലിൻ കേസിൽ ഹൈകോടതിയിൽ വാദം ആരംഭിച്ചു. ലാവലിന് കരാർ നൽകിയതിൽ പ്രഥമ ദൃഷ്ട്യ ചട്ടലംഘനം നടന്നുവെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. ആഗോള ടെൻഡർ വിളിക്കാതെ ലാവലിൻ കമ്പനിക്ക് കരാർ നൽകാൻ കെഎസ്ഇബി തിടുക്കം കാട്ടി. ഇടപാടിൽ 437 കോടിയുടെ നഷ്ടം സർക്കാരിനുണ്ടാ യി. നവീകരണത്തിലൂടെ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലന്ന് അക്കൗണ്ടൻറ് ജനറൽ കുറ്റപ്പെടുത്തിയെന്നും സിബിഐ വ്യക്തമാക്കി. സിബി ഐക്ക് വേണ്ടി അഡീഷ്ണൽ സോളിസിറ്റർ കെ. എം നടരാജൻ ഹാജരായി.

NO COMMENTS

LEAVE A REPLY