വാളയാർ പീഡനം: എസ് ഐയ്ക്ക് സസ്‌പെൻഷൻ

rape rape by assuring chance to act in film

വാളയാറിൽ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വാളയാർ എസ് ഐ പി സി ചാക്കോയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ഇത്. നർക്കോട്ടിക് സെൽ ഡിവൈഎസ് പി എം ജെ സോജന്റെ നേതൃത്വത്തിൽ പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. പാലക്കാടിന്റെ ചുമതലയുള്ള മലപ്പുറം എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്. കേസിൽ പുറത്തുനിന്ന് സ്വാധീനിച്ചിട്ടുണ്ടോ എന്നും പുതിയ സംഘം അന്വേഷിക്കും.

NO COMMENTS

LEAVE A REPLY