ശിരോവസ്ത്ര വിലക്ക് ലജ്ജാകരം; മനുഷ്യാവകാശ പ്രവർത്തകർ

human rights activists against hijab ban

കേരളത്തിൽനിന്നുള്ള മുസ്ലിം വനിത പഞ്ചായത്ത് പ്രസിഡൻറിൻെറ ശിരോവസ്ത്രം വിലക്കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ. വനിത ദിനത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സ്വച്ഛ് ശക്തി പരിപാടിയിലാണ് പഞ്ചായത്ത് പ്രതിനിധികൾക്ക് അവഗണന നേരിടേണ്ടിവന്നത്. വയനാട് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് ഷഹർബാൻ സൈതലവിയുടെ ശിരോവസ്ത്രം പൊലീസ് അഴിപ്പിച്ചപ്പോൾ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് വി.പി ഫൗസിയ, ചെങ്കള പഞ്ചായത്ത് പ്രസിഡൻറ് ഷാഹിന സലിം എന്നിവരെ തടയുകയും ചെയ്തു.

 

human rights activists against hijab ban

NO COMMENTS

LEAVE A REPLY