കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് താനില്ല : ഉമ്മൻചാണ്ടി

ummanchandi

വി എം സുധീരൻ രാജിവച്ചതോടെ ഒഴിഞ്ഞ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് ഉമ്മൻചാണ്ടി. ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് താൻ നേരത്തേ പറഞ്ഞിരുന്നതാണെന്നും താനൊരു തീരുമാനം എടുത്താൽ അത് മാറ്റാറില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

എന്നാൽ സുധീരൻ രാജിക്കാര്യം തന്നോട് പറഞ്ഞില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. കെ പി സി സി അധ്യക്ഷൻ എന്ന നിലയിൽ തന്റെ കഴിവിന് അനുസരിച്ച് സുധീരൻ പ്രവർത്തിച്ചുവെന്നും ഉമ്മൻചാണ്ടി.

NO COMMENTS

LEAVE A REPLY