ഇനി ഉമ്മൻ ചാണ്ടി ?

ഉമ്മൻ ചാണ്ടിയെ തന്നെ സംസ്ഥാന അധ്യക്ഷനാക്കി പുതിയ ഊർജ്ജം കൈവരുത്താനാണ് ഹൈക്കമാൻഡിന്റെ ലക്‌ഷ്യം എന്നും റിപ്പോർട്ടുകൾ ഉണ്ട്

മൂന്നു വർഷം പൂർത്തിയാക്കി കെ പി സി സി അധ്യക്ഷസ്ഥാനം രാജി വച്ച് സുധീരൻ പടിയിറങ്ങുമ്പോൾ ഉയരുന്ന ചോദ്യം ഇനി ആരാകും ആ പദവിയിൽ എന്നാണ്. കെ മുരളീധരൻ , മുല്ലപ്പള്ളി രാമചന്ദ്രൻ , വി ഡി സതീശൻ തുടങ്ങി നിരവധി പേരുകൾ പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. കണ്ണൂരിലെ കെ സുധാകരന്റെ സാധ്യതകളും ചിലർ തള്ളിക്കളയുന്നില്ല. അതെ സമയം രാഹുൽ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയും അതിനു ശേഷമുള്ള ഉമ്മൻ ചാണ്ടിയുടെ പൊതു രീതികളും രാഷ്ട്രീയ നിരീക്ഷകരെ കുഴക്കുന്നുണ്ട്.

കാത്തിരുന്നത് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ആയിരുന്നു എന്നാണ് സൂചന. സുധീരനെ മാറ്റണം എന്ന ശക്തമായ ആവശ്യം ഉന്നയിച്ച ഉമ്മൻ ചാണ്ടിയുടെ നിലപാടിനെ രാഹുൽ ഗാന്ധി അനുഭാവപൂർവ്വം പരിഗണിച്ചതായി അന്ന് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന്റെ ഫലമായാണോ സുധീരന്റെ രാജി എന്നും സംശയിക്കാം. ഉമ്മൻ ചാണ്ടിയെ തന്നെ സംസ്ഥാന അധ്യക്ഷനാക്കി പുതിയ ഊർജ്ജം കൈവരുത്താനാണ് ഹൈക്കമാൻഡിന്റെ ലക്‌ഷ്യം എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഉമ്മൻ ചാണ്ടിയുമായി രമ്യതയിലായി എ ഗ്രൂപ്പിന് അഭിമതനായി മാറിയ കെ മുരളീധരനെ അധ്യക്ഷനാക്കിയാലും അതിശയിക്കാനില്ല. എന്തായാലും ഇനി തീരുമാനം എടുക്കുന്നതിൽ ഉമ്മൻ ചാണ്ടിയ്ക്ക് കൂടുതൽ ശക്തിയുണ്ട്.

Oomman Chandi next president of KPCC ? , Oomman Chandi, KPCC

NO COMMENTS

LEAVE A REPLY