സ്വർണ്ണപ്പണയത്തിൽ നിയന്ത്രണം

0
185
gold gold price fall by 80

സ്വർണ്ണം പണയം വച്ച് വായ്പയെടുക്കുമ്പോൾ ഇനി മുതൽ 20000 രൂപയ്ക്ക് മുകളിൽ നൽകാനാവില്ലെന്ന് ആർബിഐ. 20,000 രൂപക്ക് മുകളിൽ തുക വായ്പ നൽകുമ്പോൾ ചെക്ക് നൽകണമെന്നും ആർ.ബി.ഐ വ്യക്തമാക്കി. ആർബിഐ യുടെ പുതിയ നിർദ്ദേശത്തെ തുടർന്ന് സ്വർണ്ണം പണയമായി നൽകുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില നാല് ശതമാനം ഇടിഞ്ഞു.

നോട്ട് അസാധുവാക്കിലിനുശേഷം ഭേദഗതി ചെയ്ത ആദായ നികുതി നിയമത്തിലെ പ്രത്യേക വകുപ്പ് പ്രകാരം പണമായി കൈകാര്യം ചെയ്യുന്ന തുക 20,000 രൂപയായി സർക്കാർ കുറച്ചിരുന്നു. ഇതാണ് സ്വർണ്ണ വായ്പയുടെ കാര്യത്തിലും ആർ.ബി.ഐ ബാധകമാക്കിയത്. നേരത്തെ ഒരു ലക്ഷത്തിന് മുകളിൽ സ്വർണ വായ്പയെടുക്കുമ്പോൾ ആയിരുന്നു ചെക്ക് നൽകേണ്ടിയിരുന്നത്. ആർബിഐയുടെ ഈ നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY