വാളയാർ പീഡനം; പോലീസിന് വീഴ്ച പറ്റിയെന്ന് വിഎസ്

v s

വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. കേസിൽ പ്രതികൾക്കൊപ്പം നിൽക്കുന്ന നിലപാടാണ് പോലീസിന്റേതെന്നും വി എസ്.

പല കേസുകളിലും പ്രതികളോടൊപ്പം നിന്ന് മുതലെടുപ്പ് നടത്തുന്ന സമീപനമാണ് പൊലീസിനുള്ളത്. നീതികേട് കാണിച്ച പൊലീസുകാരെ ശിക്ഷിക്കണം. കേസിൽ പ്രാദേശിക സി.പി.എം അംഗങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹി തമാണ്. മരിച്ച പെൺകുട്ടികളുടെ കുടുംബത്തിന് അർഹമായ നഷ്?ടപരിഹാരം സർക്കാർ നൽകണമെന്നും വി.എസ് ആവശ്യപ്പെട്ടു. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY