ഇന്ത്യൻ വംശജനായ അറ്റോർണിയെ പുറത്താക്കി ട്രംപ് ഭരണകൂടം

preet barare

ഇന്ത്യൻ വംശജനായ അറ്റോർണിയെ അമേരിക്കൻ ഭരണകൂടം പുറത്താക്കി. ന്യൂയോർക്ക് സംസ്ഥാനത്തെ അറ്റോർണിയായ പ്രീത് ഭരാരെയെയാണ് ട്രംപ് ഭരണകൂടം പുറത്താക്കിയത്. നേരത്തം ഭരാരയോട് അറ്റോർണി ജനറൽ ജെഫ് സെഷൻസ് രാജി ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനെ തുടർന്നാണ് പുറത്താക്കിയത്. മുൻ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ച 46 അറ്റോർണിമാരോടാണ് രാജിയാവശ്യപ്പെട്ടത്. പഞ്ചാബിലെ ഫിറോസ്പുരിൽ ജനിച്ച ഭരാരെ 2009 ലാണ് അറ്റോർണിയായി നിയമിതനായത്.

NO COMMENTS

LEAVE A REPLY