കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കെ മുരളീധരന്‍

വിഎം സുധീരന്‍ രാജിവച്ച കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഗ്രൂപ്പിന് അതീതമായി പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ഗ്രൂപ്പ് യാഥാർഥ്യമാണങ്കിലും ഗ്രൂപ്പ് നോക്കി പ്രസിഡന്റിനെ തീരുമാനിച്ചാൽ യുപിയിലെ സ്ഥിതിയായിരിക്കും കേരളത്തില്‍ ഉണ്ടാകുക. പാര്‍ട്ടി രക്ഷപ്പെടണമെങ്കില്‍ ശക്തമായ നേതൃത്വം വേണം. ഹൈക്കമാന്റ് തീരുമാനത്തെ പിന്തുണയ്ക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY