മണിപ്പൂരില്‍ ബിജെപി സര്‍ക്കാറിന് സാധ്യത

അംഗ സഖ്യ കുറവെങ്കിലും മണിപ്പൂരില്‍ ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധ്യത ബലപ്പെടുന്നു. 60 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 31 തികയ്ക്കാന്‍ കോണ്‍ഗ്രസിന് മൂന്ന് പേരുടെ പിന്തുണ മതിയെങ്കിലും അത് ലഭിക്കാന്‍ ബിജെപിയ്ക്കാണ് സാധ്യത കൂടുതല്‍. കോണ്‍ഗ്രസിന് 28ഉം ബിജെപിയ്ക്ക് 21സീറ്റുകളാണ് ഉള്ളത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും ബിജെപിയെ തുണയ്ക്കും എന്നാണ് സൂചന.

NO COMMENTS

LEAVE A REPLY