നിവിൻ പോളി ചിത്രം സഖാവ് വിഷുവിന്

0
59
sakhav sakhaavu in internet

നിവിൻ പോളി നായകനാകുന്ന സിദ്ധാർഥ് ശിവ ചിത്രം ‘സഖാവ്’ ഏപ്രിൽ 15 ന് റിലീസ് ചെയ്യും. ജേക്കബിന്റെ സ്വർഗരാജ്യത്തിനു ശേഷം നിവിൻ പോളി അഭിനയിക്കുന്ന ചിത്രമാണ് സഖാവ്. യുവ രാഷ്ട്രീയ പ്രവർത്തകനായാണ് നിവിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജോ, ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് നിർമാണം.

NO COMMENTS

LEAVE A REPLY