നോട്ട് നിരോധനം ബിജെപിയെ സഹായിച്ചുവെന്ന് നിതീഷ് കുമാർ

nitish kumar

ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വലിയ വിജയത്തിൽ ബിജെപിയെ അഭിനന്ദിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നോട്ട് നിരോധനം സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകിയെന്നും നിതീഷ് കുമാർ പറഞ്ഞു.

ഗോവയിലും മണിപ്പൂരിലും വലിയ കക്ഷിയായ കോൺഗ്രസിനെയും നിതീഷ് കുമാർ അഭിനന്ദിച്ചു. സാധാരണക്കാർക്ക് സംതൃപ്തി നൽകുന്നതായിരുന്നു നോട്ട് നിരോധനം എന്നത് മറ്റ് പാർട്ടികൾ ശ്രദ്ധിച്ചില്ല എന്നും നിതീഷ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY