വിമാന യാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ചാൽ പിഴ

saudi.1

വിമാന യാത്രക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ഈടാക്കാനൊരുങ്ങി സൗദി അറേബ്യ. വിമാന കമ്പനികൾക്ക് അര ലക്ഷം റിയാൽ പിഴ ഈടാക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരും. യാത്രക്കാരുടെ അവകാശങ്ങൾ നടപ്പാക്കുന്നതിന് വീഴ്ച വരുത്തരുതെന്നും വിമാന കമ്പനികൾ നിയമാവലിയിൽ ഏതെങ്കിലും ഒന്നിൽ വീഴ്ച വരുത്തിയാൽ അര ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻസ് അറിയിച്ചു.

യാത്രക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച പുതിയ നിയമാവലി വെള്ളിയാഴ്ച്ച സഊദി ഗസറ്റിൽ അധികൃതർ പ്രസിദ്ധീകരിച്ചു. യാത്ര ആറു മണിക്കൂറിൽ അധികം വൈകിയാൽ വിമാന യാത്രക്കാർക്ക് സൗജന്യ താമസ സൗകര്യം ഒരുക്കണം. വിമാനത്താവളത്തിൽ നിന്നും താമസ കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കണം. ഒരു മണിക്കൂർ വൈകിയാൽ പാനീയങ്ങൾ നൽകണം. മൂന്നു മണിക്കൂർ വൈകിയാൽ ഭക്ഷണ സൗകര്യങ്ങളും നൽകണം എന്നിങ്ങനെയാണ് നിയമ വ്യവസ്ഥ.

NO COMMENTS

LEAVE A REPLY