ബി.ജെ.പിയുടെ വിജയം നോട്ട് നിരോധനത്തെ എതിർത്തവർക്കുള്ള മറുപടി : സുരേഷ് ഗോപി

0
57
sureshgopi

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം നോട്ട് നിരോധനത്തെ എതിർത്തവർക്കുള്ള മറുപടിയെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. നോട്ട് നിരോധനത്തെ എതിർത്ത കേരളത്തിലെ മോശം രാഷ്ട്രീയത്തിനെതിരെയുളള വിജയം കൂടിയാണ് ഉത്തർപ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിൽ കണ്ടത്.

കേരളത്തിലെ ജനങ്ങളല്ല, മറിച്ച് മോശപ്പെട്ട രാഷ്ട്രീയമാണ് നോട്ട് നിരോധനത്തെ വിമർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് പിന്തുണയുമായി സുരേഷ് ഗോപി രംഗത്ത് എത്തിയിരുന്നു.

NO COMMENTS

LEAVE A REPLY