ബിജെപിയുടെ വിജയം അപകടകരം- വിഎസ്

0
21
V. S. Achuthanandan

ബി.ജെ.പിക്കുണ്ടായ മുന്നേറ്റം രാജ്യത്തിന് അപകട സൂചന നല്‍കുന്നുവെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ബി.ജെ.പിയുടെ പ്രവർത്തനം നാസികളുടേതിന് സമാനമാണ്.മതനിരപേക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അന്തഃസാരശൂന്യമായ പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും വോട്ടുകള്‍ ഭിന്നിപ്പിക്കാനും അത് ബി.ജെ.പിക്ക് മുതലെടുക്കാനുമുള്ള അവസരവും സൃഷ്ടിച്ചു. അതുകൊണ്ട് നോട്ട് നിരോധനമടക്കമുള്ള മോദിയുടെ ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി ഇതിനെ കാണേണ്ടതില്ലെന്നും വി.എസ് പറഞ്ഞു.  ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നടപടികൾക്ക് വേഗതയേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

NO COMMENTS

LEAVE A REPLY