Advertisement

മിഷേലിന്റെ മരണം; സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി

March 14, 2017
Google News 0 minutes Read
ca-student-death-case

സി എ വിദ്യാർത്ഥിനി മിഷേൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത യുവാവ് ക്രോണിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. പെൺകുട്ടിയെ ക്രോൺ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇയാളിൽനിന്ന് രക്ഷപ്പെടാനായി മിഷേൽ പഠനം ചെന്നെയിലേക്ക് മാറ്റാൻ തീരുമാനിച്ചതായും സുഹൃത്ത് മൊഴി നൽകി. ചെന്നെയിലെ മിഷേലിന്റെ സുഹൃത്ത് ഓൺലൈൻ വഴിയാണ് പോലീസിന് മൊഴി നൽകിയത്.

എന്നാൽ മിഷേൽ ചെന്നെയിലേക്ക് പോകുന്നതിനെ ക്രോൺ എതിർത്തിരുന്നുവെന്നും മിഷേലിനെ പിന്തിരിപ്പിക്കാൻ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. പ്രതിയിൽനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണും സിം കാർഡുകളും കോടതി മുഖേന ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കാനും പൊലീസ് തീരുമാനമായി. പെൺകുട്ടിക്ക് പ്രതി നിരന്തരം അയച്ച മെസേജുകൾ വീണ്ടെടുക്കാനാണ് ഫോറൻസിക് പരിശോധന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here