കഴിഞ്ഞ കൊല്ലം സിറിയയില്‍ 652കുട്ടികള്‍ കൊല്ലപ്പെട്ടു

കലാപഭൂമിയായ സിറിയയില്‍ കഴിഞ്ഞ കൊല്ലം 652 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി യുണിസെഫ് വ്യക്തമാക്കി. 2015ല്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തിന്റെ ഇരുപത് ശതമാനം അധികം കുട്ടികളാണ് കഴിഞ്ഞ കൊല്ലം കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സിറിയയിലെ 23ലക്ഷം കുട്ടികളാണ് തുര്‍ക്കി, ലെബനന്‍, ജോര്‍ദ്ദാന്‍, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. ഭക്ഷണവും മരുന്നുമില്ലാതെ പതിനായിരക്കണക്കിന് കുട്ടികളാണ് ഇപ്പോഴും സിറിയയില്‍ ഉള്ളത്.

ഇപ്പോള്‍ പുറത്ത് വന്നത് കണക്കില്‍ പെട്ട മരണങ്ങളുടെ കണക്ക് മാത്രമാണ്. യഥാര്‍ത്ഥ മരണനിരക്ക് ഒരു പക്ഷേ ഇതിന്റെ ഇരട്ടിയായേക്കാം.

NO COMMENTS

LEAVE A REPLY