ദലിത് വിദ്യാർഥി ജെ.എൻ.യുവിൽ ജീവനൊടുക്കി

http://twentyfournews.com/2017/03/14/dalit-student-suicided-at-jnu/

ജെ.എൻ.യുവിലെ ദലിത് ഗവേഷക വിദ്യാർഥി ക്യാമ്പസിന് സമീപം ആത്മഹത്യ ചെയ്തു. രോഹിത് വെമുല ആത്മഹത്യ ചെയ്ത് ഒരു വർഷം പിന്നിടുമ്പോഴാണ് ദലിത് വിഭാഗത്തിൽപെട്ട ഒരു ഗവേഷക വിദ്യാർഥികൂടി ജീവനൊടുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സേലം സ്വദേശി മുത്തുകൃഷ്ണനാണ് (25)തിങ്കളാഴ്ച വൈകീട്ട് സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്.

മരണകാരണം വ്യക്തമല്ലെങ്കിലും എം.ഫിൽ, പി.എച്ച്.ഡി പ്രവേശനങ്ങളിൽ സർവകലാശാലയിൽ കടുത്ത വിവേചനമുള്ളതായി ഈ മാസം പത്തിന് മുത്തുകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

dalit student suicided at JNU

NO COMMENTS

LEAVE A REPLY