ഡൽഹി തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങൾ വേണ്ട, ബാലറ്റ് പേപ്പർ മതി : കെജ്രിവാൾ

ഡൽഹിയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കരുതെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കരുതെന്ന ആവശ്യമുന്നയിച്ച് കെജ്രിവാൾ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്നാണ് കെജ്രിവാൾ കത്തിൽ ആവശ്യപ്പെടുന്നത്. ഇതിന് മുമ്പും വോട്ടിങ് യന്ത്രങ്ങൾക്കെതിരെ കെജ്രിവാൾ രംഗത്തെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തിയാണ് ബിജെപി വിജയം കൊയ്തതെന്ന് ബിഎസ് പി നേതാവ് മായാവതി ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY