രക്തക്കറ ജിഷ്ണുവിന്റേതാണോ എന്ന് കണ്ടെത്താന്‍ ഇന്ന് പരിശോധന

jishnu pranoy jishnu suicide case krishna das first convict jishnu father asks CBI probe jishnu pranoy case

പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജിൽ ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറക്ക ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ്​തന്നെയാണെന്ന് തെളിയിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.  ഒ-പോസിറ്റീവാണ്​ രക്​തക്കറയാണ് കണ്ടെത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു പരിശോധന.

രക്തക്കറ ജിഷ്ണുവിന്റേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും. ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തം പരിശോധിച്ചാണ് പരിശോധന നടത്തുക. ഇതിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡി.എന്‍.എ പരിശോധന നടത്തും. ഇതിനായി അന്വേഷണ സംഘം ഇന്ന് നാദാപുരത്ത് എത്തും. നാദാപുരം താലൂക്ക് ആശുപത്രിയില്‍ വെച്ചായിരിക്കും ഡി.എൻ.എ പരിശോധന നടത്തുന്നത്. ജിഷ്ണുവിന്റെ മാതാപിതാക്കളും ഇന്ന് നാദാപുരത്ത് എത്തു.

NO COMMENTS

LEAVE A REPLY