ഗോവയിൽ ബിജെപി; മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്തു

manohar parikkar

ഗോവയിൽ വീണ്ടും ബിജെപി ഭരണം. മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിന്റെ ഹർജി സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് മനോഹർ പരീക്കർ ഇന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റത്. നേരത്തെ ഗോവ മുഖ്യമന്ത്രിയായിരുന്ന പരീക്കർ പിന്നീട് ബിജെപി കേന്ദ്രത്തിൽ അധികാര ത്തിലെത്തിയതോടെ കേന്ദ്ര പ്രതിരോധ മന്ത്രിയായി ചുമതലയേൽക്കുകയായിരുന്നു. മാർച്ച് 16ന് പരീക്കർ മന്ത്രിസഭ ഗോവ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും.

NO COMMENTS

LEAVE A REPLY