ലോകസഭയിൽ കോൺഗ്രസ് ബഹളം

loksabha

മണിപ്പൂർ ഗോവ സംസ്ഥാനങ്ങളിലെ സർക്കാർ രൂപീകരണത്തിനെതിരെ ലോക്‌സഭയിൽ കോൺഗ്രസ് ബഹളം. ഭരണം നമടത്താൻ ബിജെപി കുതിര കച്ചവടം നടത്തിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് നൽകി. എന്നാൽ ചോദ്യോത്തര വേള റദ്ദാക്കി അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. പകരം ശൂന്യവേളയിൽ അനുമതി നൽകാമെന്നും സ്പീക്കർ സുമിത്രാ മഹാജൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഗാർഗെയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY