ദുബെയിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യമൊരുക്കി സർക്കാർ

dubai

ദുബായിലെ കുറഞ്ഞ വരുമാനക്കാർക്ക് സൗകര്യപ്രദമായ ഭവനപദ്ധതിയുമായി സർക്കാർ. സ്വദേശികളിലെയും വിദേശികളിലെയും കുറഞ്ഞ വരുമാനക്കാരെ കണ്ടെത്തി അവർക്കായി വീടുകൾ നിർമ്മിക്കുന്ന പദ്ദതിക്കാണ് ദുബായ് തുടക്കമി ടുന്നത്. ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാൻ ബിൻ റാഷിദിന്റെ അധ്യക്ഷത യിൽ യൂണിയൻ ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.

കുറഞ്ഞ വരുമാനക്കാരെ പ്രവാസികളെന്നും പ്രവാസികളല്ലാത്തവരെന്നും രണ്ടായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടുഘട്ടമായി നടപ്പാക്കാൻ ഉദ്ധേശിച്ചിരിക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ സഹായത്തോടെ യായിരിക്കും വീടുകൾ നിർമ്മിക്കുക. രണ്ടാം ഘട്ടത്തിൽ ദുബായിലെ പഴയ വീടുകൾ നവീകരിച്ചാണ് താമസ സൗകര്യം ലഭ്യമാക്കുക.

NO COMMENTS

LEAVE A REPLY