മണിപ്പൂരിൽ ബിജെപി; നോങ്‌തോംഗ് ബിരേൻ സിംഗ് മുഖ്യമന്ത്രി

bjp. manipur

ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും സർക്കാർ രൂപീകരിക്കാൻ ബിജെപിയ്ക്ക് ഗവർണറുടെ ക്ഷണം. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന് ചെറുപാർട്ടികലുടെ പിന്തുണ നേടിയതോടെയാണ് ഗവർണർ നെജ്മ ഹെപ്തുള്ള ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചത്.

നോങ്‌തോംഗ് ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ നാളെ മണിപ്പൂരിൽ ബിജെപി സർക്കാർ അധികാരത്തിലെത്തും. മണിപ്പൂരിലെ ആദ്യ ബിജെപി സർക്കാരാണ് നാളെ അധികാരത്തിലേറുന്നത്.

നാഗ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി, ലോക് ജനശക്തി എന്നീ ചെറുപാർട്ടികൾ ബിജെപിയ്ക്ക് പിന്തുണ നൽകിയതോടെയാണ് സംസ്ഥാനം ഭരിക്ാൻ ബിജെപിയ്ക്ക ക്ഷണം ലഭിച്ചത്.

NO COMMENTS

LEAVE A REPLY