കൊച്ചിയിൽ പുതിയ ക്രൂസ് ടെർമിനൽ ഒരുങ്ങുന്നു

new cruise terminal at kochi

കൊച്ചിയുടെ തുറമുഖം പ്രതീക്ഷകൾക്ക് ആക്കം കൂട്ടാനൊരുങ്ങുകയാണ് പുതിയ ക്രൂസ് ടെർമിനൽ. 2019 മാർച്ചിനകം പുതിയ ക്രൂസ് ടെർമിനൽ യാഥാർഥ്യമാകുമെന്നാണു പ്രതീക്ഷ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള അന്തിമ അനുമതി ഈ മാസം ലഭിച്ചേക്കും. സിവിൽ ജോലികൾക്കുള്ള ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. നാലു ടെൻഡറുകൾ ഇതുവരെ ലഭിച്ചു.

സൂക്ഷ്മ പരിശോധനയും മറ്റു നടപടികളും പുരോഗമിക്കുകയാണ്. ടൂറിസം മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം ഇലക്ട്രിഫിക്കേഷൻ, അഗ്‌നിശമന സജ്ജീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയ്ക്കു ടെൻഡർ ക്ഷണിക്കും. അന്തിമ അനുമതി ലഭിക്കുകയും കരാറുകാരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതോടെ പുതിയ ക്രൂസ് ടെർമിനൽ എന്ന യാഥാർഥ്യത്തിലേക്കു സുപ്രധാന ചുവടുവയ്ക്കും കൊച്ചി പോർട് ട്രസ്റ്റ് പറഞ്ഞു.

new cruise terminal at kochi

NO COMMENTS

LEAVE A REPLY