ബാഹുബലിയെയും കടത്തിവെട്ടി രജനിയുടെ 2.0

Rajinikanth's 2.0 breaks record with Rs 110 cr satellite rights

സ്‌റ്റൈൽ മന്നൻ രജനികാന്ത് നായകനായെത്തുന്ന 2.0 വിന്റെ സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൾ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്.

ആമിർഖാന്റെ ദംഗലാണ് ഇതുവരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയിട്ടുള്ള ചിത്രം. 75 കോടി രൂപയ്ക്ക് സീ ടിവി തന്നെയാണ് ദംഗലും സ്വന്തമാക്കിയത്. രാജമൗലിയുടെ ബാഹുബലി ദ കൺക്ലൂഷൻ 51 കോടി രൂപയ്ക്കാണ് വിറ്റ് പോയത്. സോണിയായിരുന്നു ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.

Rajinikanth’s 2.0 breaks record with Rs 110 cr satellite rights

NO COMMENTS

LEAVE A REPLY