ഗോവ ഭരണം; കോൺഗ്രസ് ഹർജി കോടതി ഇന്ന് പരിഗണിക്കും

s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs

ഗോവയിൽ മനോഹർ പരീക്കറെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കേസിൽ കോടതി ഇന്ന് അടിയന്തിര വാദം കേൾക്കും. ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് ഹർജി നൽകിയിരിക്കുന്നത്. ഹോളി ആഘോഷം പ്രമാണിച്ച് കോടതി അവധിയാണെങ്കിലും അടിയന്തിര സാഹചര്യം പ്രമാണിച്ചാണ് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചത്.

NO COMMENTS

LEAVE A REPLY